കൊല്ലം : അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോട്ടുക്കല്‍ വയലില്‍ ജെറിന്‍ ജോഷി(15)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വയല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജെറിന്‍.
പുലര്‍ച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേല്‍പ്പിക്കാനെത്തിയ വീട്ടുകാര്‍ ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്യാര്‍ഥി മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments