Latest NewsIndiaNews

ആദ്യരാത്രിയില്‍ രക്തത്തില്‍ കുളിച്ച് നവവധു : നവവരന്‍ മരിച്ച നിലയില്‍

ചെന്നൈ : വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ നവവധുവിനെ കൊലപ്പെടുത്തി നവവരന്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍ (24) ആണ് ഭാര്യ സന്ധ്യ (20) യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ധുക്കള്‍ കൂടിയായ ഇവരുടെ വിവാഹം ബുധനാഴ്ചയായിരുന്നു. കോവിഡ് കാരണം ഇതുപതോളം പേരാണ് വിവാഹ ചടങ്ങളില്‍ പങ്കെടുത്തത്.

read also : കോവിഡ് മരണസംഖ്യ മറച്ചുവെക്കുന്നതിലൂടെ സര്‍ക്കാരിന് ഒന്നും നേടാനില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി

ബുധനാഴ്ച രാത്രി ദമ്പതികളുടെ മുറിയില്‍ നിന്ന് സന്ധ്യയുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മുറി തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു സന്ധ്യ. സമീപത്ത് കമ്പി പാരയും ഉണ്ടായിരുന്നു. നീതിവാസന്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. ഉടനെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നീതിവാസനെ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കാട്ടൂര്‍ പൊലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button