NattuvarthaLatest NewsKeralaNews

കഴുത്തിൽ സാരി കുരുങ്ങി ഏഴു വയസ്സുകാരൻ മരിച്ചു

കണ്ണൂർ : കഴുത്തിൽ സാരി കുരുങ്ങി ഏഴു വയസ്സുകാരനു ദാരുണാന്ത്യം. കണ്ണൂർ വാരത്ത് റിജ്വൽ എന്ന കുട്ടിയാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്നും ചക്കരക്കൽ വിനോദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read : നിധിന്റെ മരണം വലിയൊരു നഷ്ടമെന്ന് മുഖ്യമന്ത്രി, പ്രവാസികള്‍ക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ; നിധിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും

റിജ്വലിന്റെ കുടുംബം ഇവിടെ താമസിക്കാനെത്തിയതായിരുന്നു. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിക്കുംമുമ്പെ മരണം സംഭവിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button