Latest NewsNewsSports

കായിക ലോകത്തെ ഞെട്ടിച്ച് റേസിങ് സ്റ്റാര്‍ പോണ്‍ സ്റ്റാറായി റിനീ ഗ്രേസി ; പോണ്‍ സ്റ്റാറാകാനുള്ള കാരണം വെളിപ്പെടുത്തി താരം

സിഡ്നി: കായികലോകത്തെ ഞെട്ടിച്ച് സൂപ്പര്‍ കാര്‍ റേസറായി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഓസ്ട്രേലിയന്‍ വനിതാ താരം റിനീ ഗ്രേസി കാറോട്ട മത്സരങ്ങളോട് വിടപറഞ്ഞ് പോണ്‍ മേഖലയിലേക്ക്. കാറോട്ട മത്സരങ്ങളില്‍നിന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതോടെ സ്വപ്നം സഫലമാക്കാന്‍ പുതിയ വഴി തേടുകയാണെന്ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ സ്വദേശിയായ റിനീ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ വി8 സൂപ്പര്‍കാര്‍സ് ചാംപ്യന്‍ഷിപ്പില്‍ മത്സരം പൂര്‍ത്തിയാക്കിയ ആദ്യ വനിതയാണ് റിനീ ഗ്രേസി. സിമോണ ഡി സിവെല്‍സ്ട്രോയ്ക്കൊപ്പം ജോഡിയായാണ് റിനീ കാറോട്ടത്തില്‍ ശ്രദ്ധേയയാത്.

പണത്തിനു വേണ്ടിയാണ് മറ്റൊരു രംഗത്തേക്ക് പോകുന്നതെന്നും തനിക്കിപ്പോള്‍ മികച്ച വരുമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിതെന്നും ഈ രംഗത്തേക്ക് വരും മുമ്പ് താന്‍ വ്യക്തമായ പഠനം നടത്തിയിരുന്നു. ഇതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിത്തന്നെയാണ് തീരുമാനമെടുത്തതെന്നും വിവാദങ്ങളുണ്ടാകുമെന്നും വിമര്‍ശനങ്ങളുണ്ടാകുമെന്നും താന്‍ പ്രതീക്ഷിച്ചിരുന്നതായും കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും റിനീ വ്യക്തമാക്കി.

https://www.instagram.com/p/CAbZdUpJRiK/

റേസിങ്ങില്‍ സജീവമായിരുന്നെങ്കിലും ഉദ്ദേശിച്ച ഫലം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ രംഗത്തു പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. റേസിങ്ങിലെ എന്റെ സ്വപ്നങ്ങളെല്ലാം മങ്ങിയതോടെയാണ് ഈ മേഖല തിരഞ്ഞെടുത്തതെന്നും ഇതുവരെ തന്റെ ജീവിതത്തില്‍ എടുത്തിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച തീരുമാനമായാണ് ഇതിനെ കാണുന്നത്. തന്നെ ആര് എന്തു വിളിച്ചാലും പ്രശ്‌നമില്ലെന്നും ഈ ജോലി താന്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും മാത്രമല്ല, ഇപ്പോള്‍ ജീവിതത്തില്‍ സ്വപ്നം കാണാന്‍ പോലും സാധിക്കാത്തത്ര പ്രതിഫലമാണ് ഈ രംഗത്തുനിന്ന് തനിക്കു ലഭിക്കുന്നതെന്നും റിനീ പറയുന്നു.

https://www.instagram.com/p/B_eiSFcJAse/

ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമായി ആദ്യത്തെ ആറു ദിവസത്തിനുള്ളില്‍ തന്നെ 24,000 ഡോളര്‍(ഏകദേശം 18 ലക്ഷത്തോളം രൂപ) വരുമാനമുണ്ടായിയെന്നും ഇപ്പോള്‍ ശരാശരി മാസം 90,000 ഡോളര്‍(ഏകദേശം 67 ലക്ഷം രൂപ) മുന്‍ വനിതാ കായിക താരം വരുമാനമുണ്ടാക്കുന്നുണ്ടെന്നും ഇതുകൊണ്ടെല്ലാം തന്നെ ഇതുതന്നെയാണ് തന്റെ വഴിയെന്ന് തീരുമാനിക്കുകയായിരുന്നെന്നും റിനീ പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റായ ‘ഒണ്‍ലിഫാന്‍സ് ഡോട് കോമി’നു വേണ്ടിയാണ് റെനി ചിത്രങ്ങളും വിഡിയോകളും ചെയ്യുന്നത്.

https://www.instagram.com/p/B_5qdHOJiz1/

റിനീയുടെ തീരുമാനത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്ന് സൂപ്പര്‍കാര്‍സ് അധികൃതര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ലെന്നും സൂപ്പര്‍2, സൂപ്പര്‍കാര്‍സ് എന്നിവയില്‍ റിനീ ഇനി മത്സരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. റിനീ പോണ്‍ വ്യവസായത്തിലേക്ക് മാറിയതോടെ താരത്തിന്റെ ഫാന്‍ സൈറ്റില്‍ ആരാധകരുടെ ഇടിയാണ്. അവരുടെ വെബ്സൈറ്റില്‍ ഇതിനോടകം തന്നെ 7,000ത്തില്‍ അധികം വരിക്കാരുണ്ട്.

shortlink

Post Your Comments


Back to top button