കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശിയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമസമിതി പ്രവർത്തകർ കുട്ടിയുടെ മൊഴിയെടുത്തു.
ALSO READ: ഇന്ത്യ – ചൈന സംഘർഷം; ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ
തമിഴ്നാട് സ്വദേശി വേലു സ്വാമിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. തളിപ്പറമ്പ് പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യല്ലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യും.
Post Your Comments