കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും അക്രമ രാഷ്ട്രീയം. ഒരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു. ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഐ (എം) കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ക്കാണ് വെട്ടേറ്റത്. ബ്രാഞ്ച് മെമ്പര്‍ ചന്ദ്രനെ(48)യാണ് വെട്ടി പരിക്കേല്പിച്ചത്.
രാത്രി 8.10ഓടെ മനേക്കര ഇ എം എസ് മന്ദിരത്തിന്റെ വരാന്തയില്‍ വെച്ചാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു
Post Your Comments