Latest NewsNewsBusiness

ഇന്ത്യ കോവിഡ് പ്രതിസന്ധി മറികടക്കും… അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ സാമ്പത്തിക ര രംഗത്ത് കുതിച്ച് കയറും : ആഗോള ശ്രദ്ധ നേടി അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്

ഡല്‍ഹി: ലോകം കോവിഡ് പ്രതിസന്ധിയിലമരുമ്പോഴും ഇന്ത്യ കോവിഡ് പ്രതിസന്ധിയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് നടത്തുമെന്നാണ് പ്രവചനം. ഇന്ത്യ 9.5 ശതമാനം വളര്‍ച്ച നേടുമെന്ന് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ആഗോളശ്രദ്ധ നേടിയിരിക്കുന്നത്.

Read Also :  ലോക്ക് ഡൗണ്‍: പാവങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്നും എന്നാല്‍ രാജ്യം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക രംഗത്ത് കുതിപ്പ് നടത്തുമെന്നാണ് റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആഗോള തലത്തില്‍ വന്ന പ്രതിസന്ധിക്ക് ശേഷം ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് കുതിച്ചുകയറും. അടുത്തവര്‍ഷം 9.5 ശതമാനം ജിഡിപി വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക ഉണര്‍വ്വിനായി ജിഡിപിയുടെ പത്ത് ശതമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമഗ്രമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വളര്‍ച്ച നിരക്ക് ഉയരാന്‍ കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button