ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപതിനായിരം പിന്നിടുമ്പോഴും രോഗ മുക്തി നേടുന്നവരുടെ എണ്ണം ആക്ടീവ് കേസുകളെ മറികടന്നു. ഇതാദ്യമായാണ് ചികില്‍സയിലുള്ളവരുടെ എണ്ണം രോഗ മുക്തരാവുന്നവരേക്കാള്‍ താഴയെത്തുന്നത്.നിലവില്‍ രാജ്യത്ത് 133632 ആക്ടീവ് കേസുകളാണ് ഇള്ളത്. എന്നാല്‍ ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം135205 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്.
ഇന്നത്തെ കണക്ക് പ്രകാരം 276583 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകളും മരണവും ഉണ്ടായിരിക്കുന്നത്. രോഗികളുടെ എണ്ണം സംസ്ഥാനത്ത് 90,787 ആയി. മരണ സംഖ്യ 3,289 ആയി. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 36841 ആയി.സംസ്ഥാനത്ത് ഇതുവരെ 326 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Post Your Comments