Latest NewsKeralaNews

സംസ്ഥാനത്ത് കനത്ത മഴപെയ്യും : ഉരുള്‍പൊട്ടലിന് സാധ്യത : 9 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ ഈ മാസം 13 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് സാധ്യത ഉള്ളതിനാല്‍ തീര പ്രദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യര്‍ത്ഥിച്ചു.

read also : അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നത് : കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കുന്നത് ചിലരുടെ സ്വഭാവം : വൈദ്യുതി മന്ത്രി എം.എം.മണി

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തെക്കന്‍ കേരലത്തില്‍ മഴ കുറവായിരിക്കും. കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ നല്ല നിലയ്ക്ക് മഴ ലഭിക്കും.

കോട്ടയം എറണാകുളം.,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യോല്ലോ അലര്‍ട്ട്. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പൊന്നുമില്ല. അതേ സമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തില്‍ 15 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികള്‍ സ്ഥാപിച്ചു. മഴയുടെ അളവ്, കാറ്റിന്റെ വേഗത,ദിശ.അന്തരീക്ഷ ആര്‍ദ്രത തുടങ്ങിയ വിവരങ്ങള്‍ ഇതോടെ തത്മസമയം ലഭ്യമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button