കൊറോണബാധ മൂലം പല വിവാഹങ്ങളും ആർഭാടങ്ങൾ ഒഴിവാക്കി ചിലവ് ചുരുക്കി നടത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനായ ഹരീഷ് പേരടി.കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും ഓർമ്മ പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. അതിൽ നല്ല മാതൃകയാണ് ആഷിക്കും റീമയുമെന്നും ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് അവർ പണം നൽകിയെന്നും ഹരീഷ് പേരടി വ്യക്തമാക്കുന്നു. നവ സിനിമകളെ നെഞ്ചിലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ലെന്നും ഹരീഷ് പറയുന്നുണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും ഓർമ്മ പെടുത്തുന്നുണ്ട് …അതിൽ പ്രധാനമാണ്…രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവിശ്യ ചിലവുകൾ ഒഴിവാക്കുക എന്നത്…അതിൽ നല്ല മാതൃകയാണ് ആഷിക്കും റീമയും..കൊറോണ കാലത്തിനും എത്രയോ മുമ്പേ ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ …നവ സിനിമകളെ നെഞ്ചിലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല …101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനർചിന്തനം നടത്തേണ്ട സമയമാണിത് …വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവർക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവർത്തനം അത്യാവിശ്യമാണ്…പെൺ വീട്ടുകാർ അർജന്റീനയും ആൺ വീട്ടുക്കാർ ബ്രസീലുമായി മാറുന്ന കാണികൾ ആർത്തു വിളിക്കുന്ന ഒരു മൽസരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്…സ്വാതന്ത്ര്യത്തിന്റെ കാറേറൽക്കുന്ന രണ്ട് വ്യക്ത്യകളുടെ കുടിചേരലാണ് വിവാഹം…കൊറോണ എന്ന അധ്യാപകൻ നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്…
Post Your Comments