
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.
തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്. തച്ചങ്കരിയുടെ വാദങ്ങൾക്ക് കഴമ്പില്ലെന്നും വിചാരണ നേരിടണമെന്നും കുറ്റം നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്. തൃശൂർ സ്വദേശിയാണ് കേസ് നൽകിയത്. ഇതേത്തുടർന്നാണ് ഹർജിയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments