ന്യൂഡല്‍ഹി : നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 2300 കിലോഗ്രാം വരുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഇന്ത്യയിലേയ്ക്ക് … 1350 കോടി വിലപിടിപ്പുള്ള ഡയമണ്ട് ആഭരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടുന്നു. പി.എന്‍.ബി തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 2300 കിലോഗ്രാം വരുന്ന ഡയമണ്ട്‌പേള്‍ ആഭരണങ്ങളാണ് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുന്നത്..
ഇരുവരുടെയും സ്ഥപനങ്ങളിലേക്ക് ഹോങ്കോംഗില്‍ നിന്ന് എത്തിച്ച 108 പാക്കേജുകളില്‍പെട്ടവയാണ് ഈ ആഭരണങ്ങള്‍. ഈ ആഭരണങ്ങളുമായി ഹോങ്കോംഗില്‍ നിന്ന് ദുബായിലേക്ക് കടക്കാന്‍ ഇരുവരും പദ്ധയിട്ടിരുന്നു. ഡയമണ്ട്,പേള്‍, വെള്ളി ആഭരണങ്ങളാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. 108 പാക്കേജുകളില്‍ 32 എണ്ണം നീരവ് മോദിയുടേതും 76 എണ്ണം മെഹുല്‍ ചോക്‌സിയുടേതുമാണ്. പി.എന്‍.ബി വായ്പാതട്ടിപ്പ് കേസില്‍ കഴിഞ്ഞ വര്‍ഷം നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായിരുന്നു
Post Your Comments