അശ്വിൻ വിജയൻ കുട്ടിക്കാലം മുതൽക്കേ ഒരു ഗായകൻ ആകാനായിരുന്നു. വളർന്നപ്പോൾ ആ ഇഷ്ട്ടവും മെല്ലെ അശ്വിനോടൊപ്പം വളർന്നു. പഠനകാലത്ത് പലവേദികളിലും നിറസാന്നിധ്യമായിരുന്നു അശ്വിൻ. സീ കേരളത്തിലെ സരിഗമപയിൽ എത്തിയതോടെ അശ്വിൻ ഒരു താരമായി ഉയർന്നു. തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി ജോലി ചെയ്യുന്ന അശ്വിൻ പാലക്കാട് സ്വദേശിയാണ്. ലോക്ഡൗണ്‍ കാലത്തെ വിശേഷങ്ങൾ പങ്കുവെക്കുന്നു.
എന്തൊക്കെയാണ് ലോക്ഡൗണ്‍ വിശേങ്ങള്‍?
ലോക്ഡൗണ്‍ ആണെങ്കിലും കൂടുതല്‍ ഒഴിവുസമയം കിട്ടിയിട്ടില്ല. ഓഫീസിലും വീട്ടിലിരുന്നും ജോലി തുടരുകയാണ്. ഇതിനിടെ പാട്ടിനും സമയം കണ്ടെത്തുന്നു. ജോലിയും പാഷനും ബാലന്‍സ് ചെയ്താണ് മുന്നോട്ടു പോകുന്നത്. വീട്ടിലാകുമ്പോള്‍ ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ പാട്ടിനും കമ്പോസിങ്ങിനും അല്‍പംകൂടി സമയം ലഭിക്കും.
സരിഗമപ മിസ് ചെയ്യാറുണ്ടോ?
തീര്‍ച്ചയായും. ആ ഫ്‌ളോറും അവിടുത്തെ അന്തരീക്ഷവും വല്ലാതെ മിസ് ചെയ്യുന്നു. ഒരു വര്‍ഷത്തോളമായി എല്ലാ മാസവും രണ്ടാഴ്ചയെങ്കിലും സ്ഥിരമായി ഒരുമിച്ചു കഴിയുകയായിരുന്നല്ലോ. പാട്ടും തമാശകളുമൊക്കെയായി അവിടെ ഒരു കുടുംബാന്തരീക്ഷം പോലെയാണ്. മത്സരിക്കാന്‍ എത്തിയവര്‍ എന്നൊരു മുന്‍വിധിയോടെയല്ല അവിടെ ആരും പരസ്പരം പെരുമാറുന്നത്. അതിന്റെ ഒരു പോസിറ്റീവ്‌നെസ് ഉണ്ട്. അത് ഇപ്പോൾ
മിസ് ചെയ്യുന്നു.
സരിഗമപ 25 വര്‍ഷമായി. നിരവധി പ്രമുഖ ഗായകരെ സമ്മാനിച്ച ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെ കുറിച്ച് ?
ഇത്രയും പാരമ്പര്യമുള്ള ഒരു ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. കേരളത്തില്‍ അതിന്റെ ആദ്യ എഡിഷനില്‍ തന്നെ അവസരം ലഭിച്ചത് അനുഗ്രഹമായി കാണുന്നു. കാല്‍ നൂറ്റാണ്ടു കാലത്തെ ചരിത്രം നോക്കുമ്പോള്‍ ഇന്ത്യ കണ്ട മികച്ച പിന്നണി ഗായകരെ സമ്മാനിച്ച വലിയൊരു റിയാലിറ്റി ഷോ ആണിത്. ഹിന്ദിയിലും മറ്റു ഭാഷകളിലുമടക്കം നിരവധി ഗായകര്‍ സരിഗമപ വഴി എത്തിയവരുണ്ട്. സരിഗമപ കേരളത്തിലെ മത്സരാര്‍ത്ഥികളും സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവട് വച്ചു കഴിഞ്ഞു. ആദ്യ എഡിഷനിലെ എല്ലാവര്‍ക്കും ഈ അവസരം ലഭിച്ചു. ഈ പട്ടികയില്‍ ഇടം നേടാനായതില്‍ ഒരുപാട് സന്തോഷമുണ്ട്.
സംഗീത രംഗത്തേക്കുള്ള വരവ്
സംഗീത പശ്ചാത്തലമുള്ള കുടുംബമല്ല എന്റേത്. എന്നാല്‍ സംഗീതത്തിലേക്ക് കൈപിടിച്ചു നടത്തിച്ചത് കുടുംബമാണ്. ചെറുപ്പം തൊട്ടേ അമ്മയും അച്ഛനും നല്‍കിയ പ്രോത്സാഹനമാണ് എന്നെ വളര്‍ത്തിയത്. അവരാണ് എന്റെ കഴിവ്.
Post Your Comments