KeralaLatest NewsIndia

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത്ത് ജോസഫ് അന്തരിച്ചു, ബ്രിജിത്തിന്റെ മരണം കൊറോണ പരിശോധന നെഗറ്റീവ് ആയ ശേഷം

കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത്ത് ജോസഫ് ഡല്‍ഹിയില്‍ മരിച്ചു. 91 വയസ്സായിരുന്നു. ഡല്‍ഹിയില്‍ കണ്ണന്താനത്തിനൊപ്പമായിരുന്നു ബ്രിജിത്ത് .കോവിഡുകാലത്ത് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

അതിന് ശേഷവും ആശുപത്രിയില്‍ തുടരുകയായിരുന്നു. അതേസമയം കണ്ണന്താനത്തിന്റെയും ഭാര്യയുടെയും കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റിവ് ആണ്. കോവിഡ് പരിശോധനയില്‍ ആദ്യം പോസിറ്റീവായിരുന്നു കണ്ണന്താന്തിന്റെ അമ്മ. പിന്നീട് ചികില്‍സയിലൂടെ നെഗറ്റീവ് ആകുകയും ചെയ്തു. അതിന് ശേഷമാണ് മരണം സംഭവിക്കുന്നത്.

നിതിന്റെ മൃതദേഹം ആതിരയുടെയും കുഞ്ഞിന്റേയും അടുത്തെത്തിക്കും, ഒടുവിൽ ആതിരയെ ബന്ധുക്കൾ മരണവിവരം അറിയിച്ചു

കോട്ടയം ജില്ലയില്‍ മണിമലയാണ് ജന്മദേശം. ഭര്‍ത്താവ് കെ വി ജോസഫ് നേരത്തെ മരിച്ചിരുന്നു. അല്‍ഫോന്‍സ് അടക്കം ഒന്‍പത് മക്കളാണ് ബ്രിജീത്തയ്ക്കുള്ളത്. ഇതില്‍ രണ്ട് പെണ്‍മക്കളും. മക്കളില്‍ രണ്ടു പേര്‍ നേരത്തെ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button