കൊച്ചി : എറണാകുളം പുത്തന്‍കുരിശില്‍ 17 കാരനെ മൂന്നംഗ സംഘം ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടിലെത്തിയ സംഘത്തെ പതിനേഴുകാരന്റെ മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പട്ടിക കഷ്ണം ഉപയോഗിച്ച് 17 കാരനെ ഇവർ മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാമുകനും സംഘവുമാണ് മര്‍ദിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ചോറ്റാനിക്കര സ്വദേശികളായ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments