Latest NewsKeralaNews

ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പിണറായിയോട് തന്ത്ര വിദ്യാപീഠം

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഇളവുകൾ നൽകി ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് തന്ത്രവിദ്യാപീഠം ഭാരവാഹികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതിനാൽ, ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും അവർ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധ ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഈ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ ഒത്തുചേരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നതിനാൽ കുറച്ചു ദിവസങ്ങൾകൂടി ക്ഷേത്ര ദർശനത്തിന്ന് നൽകി വരുന്ന നിയന്ത്രണം തുടരണം. ഇതിനായി സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നും തന്ത്ര വിദ്യാപീഠം ഭാരവാഹികളായ അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട്, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, എൻ.ബാലമുരളി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ALSO READ: ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി ആക്രമണം നടത്തി; നാലുവയസ്സുകാരിയുടെ മുമ്പിലിട്ട് അമ്മയെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അതേസമയം സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങൾ ഇന്ന് ഭക്തർക്കായി തുറന്നുകൊടുത്തു. കോവിഡ് പശ്ചാത്തലത്തിൽ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button