Latest NewsKeralaNews

സ്വകാര്യബസുകളിലെ അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി : സ്വകാര്യബസുകളിലെ അധിക നിരക്ക് പിന്‍വലിച്ച സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്ന് വലിയ തിരിച്ചടി. സ്വകാര്യബസുകളില്‍ അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി സര്‍വീസ് നടത്തണം. നിരക്കുവര്‍ധന സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു

Read Also : ഓട്ടോറിക്ഷ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസ് ആവശ്യമില്ല

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. നികുതി പൂര്‍ണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിച്ചതോടെ നിരക്ക് വര്‍ധന പിന്‍വലിച്ചിരുന്നു. ബസില്‍ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിയുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കോവിഡിനെ തുടര്‍ന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button