വാഷിംഗ്ടണ്‍: അമേരിക്കയെ പിടിച്ചു കുലുക്കിയ ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് വൻ തുക കെട്ടിവെച്ചാൽ ജാമ്യം. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തിയ മിനിയ പൊളിസ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഡെറക് ചൗവിനനെ കോടതിയില്‍ ഹാജരാക്കി. ഉപാധികളില്ലാതെ ഒന്നേകാല്‍ ദശലക്ഷം ഡോളറോ ഉപാധികളോടെ ഒരു മില്യന്‍ ഡോളറോ നല്കിയാല് ജാമ്യം നല്‍കാമെന്ന് ജഡ്ജി അറിയിച്ചു.
ഓക്ക് പാര്‍ക്ക് ഹൈറ്റ്സിലെ ജയിലില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് വീഡിയോ കോണ്ഫറന്സിംഗിലൂടെയാണ 44കാരനായ ചൗവിന് കോടതിക്കു മുന്പില് ഹാജരായത്.ജോര്‍ജ് ഫ്ളോയിഡിന്റെ കഴുത്തില്‍ ഒന്‍പത് മിനുട്ടോളം നേരം കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ചൗവിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകം, മൂന്നാം ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രി നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ കാഠിന്യം, സമൂഹത്തിന്റെ ശക്തമായ അഭിപ്രായം തുടങ്ങിയവ കണക്കിലെടുത്താണ് മിനസോട്ട അസിസ്റ്റന്റ് അറ്റോര്‍ണി ജാമ്യത്തിനു് വന്‍ തുക ഈടാക്കിയത്.
ഒരു മില്യണ്‍ ഡോളര്‍ സോപാധിക ജാമ്യം, കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം എത്തിച്ചേരുക, സുരക്ഷാ വിഭാഗത്തില്‍ തൊഴിലെടുക്കാതിരിക്കുക, തോക്കുകളുടെ അനുമതി റദ്ദാക്കുക എന്നിവയാണ് നിബന്ധനകള്‍. ചൗവിന് സംസ്ഥാനം വിടരുതെന്നും ഫ്ളോയിഡിന്റെ കുടുംബവുമായി സമ്പർക്കം പുലര്ത്തരുതെന്നുംസ ജാമ്യ വ്യവസ്ഥയില്‍ വിശദീകരിക്കുന്നുണ്ട്.
Post Your Comments