കോഴിക്കോട്: ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം നാളെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെ വേര്‍പാടറിയാതെ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. അതേസമയം മൃതദേഹം നാട്ടിലെത്തുമ്പോള്‍ നിതിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ഒരു നാട് മുഴുവൻ.
വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി ആതിരയും നിതിനുമായിരുന്നു നിയമപോരാട്ടം നടത്തിയത്. അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭര്‍ത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാൽ തന്നെക്കാൾ അത്യാവശ്യമുള്ള മറ്റൊരാൾക്ക് ആ ടിക്കറ്റ് നൽകുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് വാക്ക് നൽകിയിരുന്നത്.
Post Your Comments