Latest NewsNewsIndia

മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആര്‍ ബി ഐ രണ്ടു പ്രാവശ്യമായി പ്രഖ്യാപിച്ച മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്ന് റിപ്പോർട്ടുകൾ. രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ വായ്പ മോറട്ടോറിയത്തില്‍ ആശ്രയം കണ്ടെത്തുന്നവര്‍ക്ക് മറ്റൊരു വായ്പ എങ്ങനെ വിശ്വസിച്ച് നല്‍കുമെന്നാണ് ബാങ്കുകൾ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മോറട്ടോറിയം സ്വീകരിച്ചവരുടെ അനുവദിക്കപ്പെട്ട വായ്പ തന്നെ പിന്‍വലിച്ചതായും സൂചനയുണ്ട്.

കോവിഡ് സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചതോടെ പലരുടെയും വരുമാനത്തില്‍ വലിയ കുറവുണ്ടാവുകയും തൊഴില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. മോറട്ടോറിയം ഉപയോഗിച്ചതിലൂടെ ഇത്തരക്കാരെ കണ്ടെത്താനാകുമെന്നാണ് ബാങ്കുകളുടെ ന്യായം. മോറട്ടോറിയം സ്വീകരിച്ചിട്ടുളളവര്‍ക്ക്് വീണ്ടും വായ്പ അനുവദിക്കുന്നത് വലിയ റിസ്‌കുള്ള കാര്യമാണെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button