നടൻ ചിരഞ്ജീവി സർജയുടെ മരണത്തിൽ സിനിമാലോകം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടിയായ മേഘ്നയാണ് ചിരഞ്ജീവിയുടെ ഭാര്യ. നാല് മാസം ഗർഭിണിയാണ് മേഘ്ന. ഇതിനിടെ ചിരഞ്ജീവിയുടെ സഹോദരനായ ധ്രുവ് സർജയുടെ വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിരഞ്ജിവീക്ക് സ്നേഹത്തോടെ ഒരുരുള ചോറ് മേഘ്ന വായിൽ വച്ചു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണം വിളമ്പുന്നവരോട് ഭാര്യയ്ക്ക് കുറച്ചു കൂടി ചോറ് നൽകാൻ ചിരഞ്ജീവി പറയുന്നതും വിഡിയോയിൽ കാണാം. വേദനയോടെയാണ് ആരാധകർ ഈ വീഡിയോ പങ്കുവെക്കുന്നത്.
Read also: ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് പിന്നിൽ ചൈനയിൽ നിന്നുള്ള വൈറസല്ല: കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
Post Your Comments