KeralaLatest NewsNews

ന്യൂനമര്‍ദം രൂപമെടുത്തു: നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിന്റ കിഴക്കന്‍ മദ്ധ്യമേഖലയില്‍ ന്യൂനമര്‍ദം രൂപമെടുത്തതായി മുന്നറിയിപ്പ്. നാളെ വൈകിട്ട് മുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും. 48 മണിക്കൂറിനിടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ന്യൂനമര്‍ദം ശക്തമാകും. അതേ സമയം ന്യൂനമര്‍ദം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യത നിലവില്‍ കുറവാണ്. ചുഴലിക്കാറ്റ് ആയാൽ ഇന്ത്യ നൽകിയ ‘ഗതി’ എന്ന പേരാകും നൽകുക. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button