കൊല്ലം • ജില്ലയില്‍ കോവിഡ് നെഗറ്റീയായ രണ്ടുപേര്‍ ഇന്നലെ(ജൂണ്‍ 8) ആശുപത്രി വിട്ടു. P42 കരുനാഗപള്ളി ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി 41 വയസുള്ള യുവാവ്. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ നിന്നും മേയ് 11 ന് എത്തി കോവിഡ് പോസീവ് ആയതിനാല്‍ മെയ് 30 ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
P46 വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആവണീശ്വരം നടുവന്നൂര്‍ സ്വദേശി 54 വയസുള്ള സ്ത്രീ മെയ് 17 ന് ഗുജറാത്തില്‍ നിന്നും എത്തി കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെയ് 28 ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടുപേരും കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ(ജൂണ്‍ 8) ആശുപത്രി വിട്ടു.
Post Your Comments