Latest NewsKeralaNews

ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല : സിസിടിവി ദൃശ്യങ്ങള്‍ കൃത്രിമം നടന്നു : ആരോപണങ്ങളുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും

കോട്ടയം : ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല ,സിസിടിവി ദൃശ്യങ്ങള്‍ കൃത്രിമം നടന്നു . ആരോപണങ്ങളുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും . പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍നിന്നിറങ്ങിയ അഞ്ജു ഷാജി എന്ന വിദ്യാര്‍ഥിനി മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും രംഗത്ത് എത്തിയത്. മകള്‍ കോപ്പിയടിക്കില്ലെന്ന് ആവര്‍ത്തിച്ച് അഞ്ജുവിന്റെ പിതാവ് ആവര്‍ത്തിച്ചു. ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല. പ്രിന്‍സിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ് അധ്യാപകരെയും അറസ്റ്റു ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Read Also : അഞ്ജു ഷാജിയുടെ മരണം : വെറും ആരോപണങ്ങളല്ല, തങ്ങളുടെ ഭാഗം ശരിയെന്ന് തെളിവ് സഹിതം ഹാജരാക്കി കോളേജ് അധികൃതര്‍… ഹാള്‍ ടിക്കറ്റിനു പുറകില്‍ പാഠഭാഗങ്ങള്‍ എഴുതിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി

സംഭവത്തിനു ശേഷം ഞങ്ങള്‍ ബന്ധപ്പെട്ട അധ്യാപകനാണ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. അന്ന് ഞങ്ങള്‍ ഇതേ അധ്യാപകനെ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. ഇന്നലെ കോളജ് കാണിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. വിഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളും വിട്ടുവിട്ടാണ് കാണിച്ചത്. പൊലീസിന്റെ അന്വേഷണം കോളജിനു വേണ്ടിയുള്ളതാണ്. അത് ഞങ്ങളുടെ മോള്‍ക്കു നീതി നേടി തരില്ല. സര്‍ക്കാര്‍ മകള്‍ക്ക് നീതി വാങ്ങി നല്‍കണമെന്നും പിതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button