കോഴിക്കോട്: റാപ്പിഡ് ആന്റിബോഡി പരിശോധനയുടെ രണ്ടാംദിനത്തില്‍, അവശേഷിക്കുന്ന അഞ്ച് ജില്ലകളില്‍ നിന്നുളള സാമ്പിളുകള്‍ കൂടി ശേഖരിക്കും. ആദ്യദിനം ഒമ്പത് ജില്ലകളിലുളള 100 ആരോഗ്യപ്രവര്‍ത്തകരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്.
കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ സാമ്പിളുകളാണ് ഇന്ന് ശേഖരിക്കുക. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകളാണ് പ്രധാനമായും ശേഖരിക്കുന്നത്. രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് കണ്ടെത്തിയത്. സമ്പര്‍ക്കത്തിലൂടെയുളള 151 കേസുകളില്‍ 41 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. റാപ്പിഡ് പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തിയവരുടെ സാമ്പിളുകള്‍ പിസിആര്‍ പരിശോധന കൂടി നടത്തിയ ശേഷമാകും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതിനാല്‍ ഫലമറിയാന്‍ നാല് ദിവസം വരെയെടുക്കും.
Post Your Comments