CinemaLatest NewsNewsEntertainment

ഞങ്ങൾ എന്നും ഒരേ പോലെ, നോവായി ചിരഞ്ജീവി സർജയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നടി മേഘ്ന രാജിന്റെ ഭർത്താവും പ്രമുഖ കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല അദ്ദേഹത്തിന്റെ കുടുംബം. ഇപ്പോഴിതാ മരിക്കുന്നതിനു മുൻപ് ചിരഞ്ജീവി സർജ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രവും അതിനു സഹോദരി നൽകിയ മറുപടിയുമാണ് ഏവരെയും വേദനിപ്പിക്കുന്നത്.

 

 

View this post on Instagram

 

Then and now.. we r still the same… what say guys..??

A post shared by Chirranjeevi Sarja (@chirusarja) on

സഹോദരങ്ങൾക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവും പങ്കുവെച്ചാണ്  ചിരഞ്ജീവി എത്തിയത്. “അന്നും ഇന്നും..ഞങ്ങൾ ഒരുപോലെ,” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരന്മാരായ ധ്രുവ് സർജയയും സൂരജ് സർജയുമുണ്ട്.

“20 വർഷങ്ങൾക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാൻ ഞാനാഗ്രഹിക്കുന്നു,” എന്നാണ് ചിത്രത്തിന് സഹോദരി അപർണ സർജ നൽകിയ കമന്റ്. എന്നാൽ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി അവരുടെ ചിരു യാത്രയായിരിക്കുകയാണ് ഇപ്പോൾ.

ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button