യു.എ.ഇ: യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയില്ലാതെ നാട്ടില്‍ പോകാന്‍ അവസരം. പിഴയില്ലാതെ നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്ന് എമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ALSO READ: ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണം; വൻ തുക കെട്ടിവെച്ചാൽ പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം
പൊതുമാപ്പിന്‍റെ മറ്റ് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് ഒന്നിന് മുമ്ബ് വിസ കാലാവധി തീര്‍ന്നവര്‍ക്ക് ആഗസ്റ്റ് 18 വരെ പിഴയില്ലാതെ നാട്ടിലേക്ക് പോകാന്‍ അനുമതിയുണ്ടാകും. കോവിഡ് കാലത്ത് അഥവാ മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി തീര്‍ന്നവര്‍ക്ക് ഈവര്‍ഷം ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
Post Your Comments