
കൊല്ലം: അഞ്ചൽ സിഐ കെ എൽ സുധീറിനെ സ്ഥലം മാറ്റിയതായി റിപ്പോർട്ട്. ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. കൂടാതെ അഞ്ചലിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നടപടികൾക്കായി താൻ ആവശ്യപ്പെട്ട സ്ഥലത്ത് എത്തിക്കാനും സിഐ പറഞ്ഞിരുന്നു. ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ആരോപിക്കുകയുണ്ടായി. ഇക്കാര്യത്തിൽ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകിയിരുന്നു.
Post Your Comments