തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ മീന്‍ വണ്ടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്താന്‍ ശ്രമിച്ച 170 കിലോ കഞ്ചാവ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. മീന്‍ വണ്ടിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്നും വണ്ടി നമ്പറടക്കം രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ ലഹരിമരുന്ന് മാഫിയ സംഘത്തിനു വേണ്ടി കഞ്ചാവ് കടത്തിയതാണെന്ന് സംശയിക്കുന്നു.
മീന്‍ വണ്ടി വാളയാര്‍ കടന്നതായി നേരത്തെതന്നെ വിവരം കിട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം വാണിയംമ്പാറ, ഇരുമ്പുപാലം എന്നീ സ്ഥലങ്ങളില്‍ രണ്ടു സംഘങ്ങളായി നിലയുറപ്പിച്ചിരുന്നു. മീന്‍ വണ്ടി വാണിയംമ്പാറ വിട്ട ഉടനെ, ഇരുമ്പുപാലത്തെ സംഘത്തിനു വിവരം കൈമാറുകയും ഇരുമ്പുപാലത്ത് എക്‌സൈസ് സംഘം ദേശീയപാതയില്‍ വച്ച് വണ്ടി പിടികൂടുകയുമായിരുന്നു. തിരക്കുള്ള പാതയായതിനാല്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ സംഘത്തിന് സാധിക്കാത്തതാണ് എക്‌സൈസിന് തുണയായത്.
മീന്‍ വണ്ടി പിടികൂടിയ ശേഷം ഇരുമ്പുപാലത്തിനു സമീപമുള്ള വഴിയിലേക്ക് വണ്ടി കയറ്റിയിട്ടു. ഡ്രൈവറേയും കൂട്ടാളിയേയും കയ്യോടെ പൊക്കുകയും ചെയ്തു. മീന്‍ പെട്ടികള്‍ പുറത്തെടുത്തുവരെ പരിശോധിച്ചുവെങ്കിലും ആദ്യം ഒന്നും കാണ്ടെത്താനായിരുന്നില്ല. ഡ്രൈവറേയും കൂട്ടാളിയും കഞ്ചാവൊന്നും ഇല്ല മീന്‍ മാത്രമെ ഒള്ളൂ എന്നു പറഞ്ഞെങ്കിലും വീണ്ടും പരിശോധിച്ചപ്പോള്‍ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ ഡ്രൈവറുടെ കേബിനു പുറകിലുള്ള ഭാഗത്തു തട്ടിയപ്പോള്‍ ഉണ്ടായ ശബ്ദ വിത്യാസമാണ് വഴി തിരിവായത്.
തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൊണ്ടുവന്ന് രഹസ്യ അറ തുറന്നപ്പോള്‍ ഒട്ടേറെ പായ്ക്കറ്റുകളിലായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ 170 കിലോ കഞ്ചാവ് ആന്ധ്രയില്‍ നിന്ന് വാങ്ങിയതാണെന്ന് സമ്മതിച്ചു.എന്നാല്‍ ആരു പറഞ്ഞാണ് ഇതു വാങ്ങിയതെന്ന് ഇരുവരും പറഞ്ഞില്ല. ഇവര്‍ സ്വയം കുറ്റമേല്‍ക്കുകയായിരുന്നു. രഹസ്യ അറയുണ്ടാക്കിയത് ഏതു വര്‍ക്ഷോപ്പിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വര്‍ക്ഷോപ്പ് ഉടമ കേസില്‍ സാക്ഷിയാകും. 67 ലധികം പാക്കറ്റുകളിലായാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. 1.70 കോടി വിലമതിപ്പുവരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയിരിക്കുന്നത്
Post Your Comments