നിവേദ്യത്തിലൂടെ നായക നിരയിലേയ്ക്ക് എത്തിയ വിനു മോഹന് പിന്നാലെ സഹോദരന്‍ അനു മോഹനും ശ്രദ്ധേയമായ വേഷങ്ങളുമായി എത്തിതുടങ്ങി. നടി ശോഭ മോഹന്റെ മക്കളാണ് ഇരുവരും. പിക്കറ്റ് 43 സിനിമയുടെ ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ചു അനു മോഹന്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
” കശ്മീരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അവസാനത്തെ മൂന്നുദിവസം മാത്രമായിരുന്നു എനിക്ക് ഷൂട്ടിങ്. ഓരോ താരത്തിനും ഓരോ കോട്ടേജായിരുന്നു അനുവദിച്ചത്. എന്‍റെ കോട്ടേജില്‍ ഫോണിനൊന്നും റേഞ്ചില്ലായിരുന്നു അടുത്തുള്ള ഫോട്ടോഗ്രാഫറുടെ കോട്ടേജില്‍ പോയാണ് വീട്ടിലേക്ക് വിളിച്ചത്. അവിടെനിന്ന് വീട്ടിലേക്ക് വിളിച്ചു. അവിടെ കുറേനേരം ഇരിക്കുകയുംചെയ്തു. തിരികെ എന്റെ കോട്ടേജിലേക്ക് വന്നപ്പോള്‍ രംഗമാകെ മാറിയിരുന്നു. പെട്ടെന്ന് ഒരു പട്ടാളക്കാരന്‍ എന്നെ മറ്റൊരു കോട്ടേജിലേക്ക് മാറ്റി പുറത്തുനിന്ന് പൂട്ടി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആകെ ബഹളം.ലൈറ്റ് ഓഫാകുന്നു. സൈറണ്‍ മുഴങ്ങുന്നു. പട്ടാളക്കാരുടെ ബൂട്ടിന്റെ ശബ്ദം. ആകെ പേടിച്ചുപോയി. ഭീകരവാദികള്‍ നുഴഞ്ഞുകയറിയെന്ന സന്ദേശത്തെത്തുടര്‍ന്നായിരുന്നു അത്. മണിക്കൂറുകള്‍ക്ക് ശേഷമായാണ് അവര്‍ എന്നെ തുറന്നുവിട്ടത്.” അനു മോഹന്‍ പറയുന്നു
Post Your Comments