![](/wp-content/uploads/2020/06/8as7.jpg)
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്.
ബംഗളൂരുവിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. രാത്രി 8 മണിയോടെ ശുചിമുറിയിൽ തളർന്ന് വീഴുകയായിരുന്നു.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുക.
Post Your Comments