Latest NewsKeralaNews

കോപ്പിയടി ആരോപണം; കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയം : കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷക്കിടെ ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്.

പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി കോളേജിൽ നിന്ന് തിരിച്ചു വരുന്നതിനിടെ പാലത്തിൽ നിന്ന് താഴേയ്ക്ക് ചാടിയെന്നു സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചന ലഭിച്ചത്. പാലത്തിനു സമീപം പെൺകുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിനു സമീപം മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് ഫയർ ഫോഴ്സ് മുങ്ങൽ വിദഗ്ധർ വാർത്താ ചാനലുകളോട് പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button