ന്യൂഡൽഹി: തന്നെ ആരോക്കെയോ ചേർന്ന് പീഡിപ്പിച്ചെന്ന് വിളിച്ചുപറഞ്ഞ് അർധരാത്രി ഓടുന്ന കാറിനു മുന്നിലേക്ക് ചാടിയ ഒരു സ്ത്രീയും കുഞ്ഞും. ആരായാലും ഒന്ന് പരിഭ്രമിക്കും. എന്നാൽ കഠിനംകുളം സംഭവത്തിൽ യുവതിക്ക് രക്ഷകരായ യുവാക്കളിലൂടെ പുറത്തുവന്നത് കേരളത്തെ ഞെട്ടിച്ച ഒരു കൂട്ടബലാത്സംഗത്തിന്റെ കഥയാണ്. നൗഫൽ, ജവാദ്, ഫറൂഖ് എന്നീ മൂന്ന് യുവാക്കളാണ് യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് വിവരം പൊലീസിനെ അറിയിച്ചത്.
യുവാക്കൾ സുഹൃത്തിനെ കണ്ടു മടങ്ങുന്ന വഴിയാണ് യുവതിയും കുഞ്ഞും നൗഫലിന്റെ കാറിന്റെ മുന്നിലേക്ക് ചാടിയത്. യുവതി പറഞ്ഞത് കേട്ട ശേഷം സുഹൃത്തായ ഷാജുവിനൊപ്പം ഇവരെ പോത്തൻകോടെ വീട്ടിലെത്തിച്ചു. ഇതിനിടയിൽ പോലീസിനെയും സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ച് വിവരം അറിയിച്ചിരുന്നു. പോലീസ് വരുന്നത് വരെ വീട്ടിൽ തന്നെ നിന്നു. എന്നാൽ അവിടെയെത്തിയ ഭർത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കൾ അയാളെ തടഞ്ഞുവെക്കുകയായിരുന്നു. യുവാക്കളോട് കയർക്കാനും കയ്യാങ്കളിക്കും ഭർത്താവ് മുതിർന്നു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Post Your Comments