
മുംബൈ • കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മാലിദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നും 2,874 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്ന ഇന്ത്യന്‍ നാവിക സേന പുതിയ ദൗത്യത്തിന് ഒരുങ്ങുന്നു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുകയാണ് ലക്‌ഷ്യം.
ഇതിനായി ഇന്ത്യന്‍ നാവിക സേന ഐഎൻഎസ് ഷാർദുലിനെ ഇറാനിലേക്ക് അയച്ചിട്ടുണ്ട്. 200 പേര്‍ ഈ കപ്പലില്‍ മടങ്ങും.
സമുദ്ര സേതുവിന്റെ അടുത്ത ഘട്ടത്തിൽ, 2020 ജൂൺ 08 ന് , ഇന്ത്യൻ നാവിക കപ്പൽ ഷാർദുൽഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്ന് ഗുജറാത്തിലെ പോർബന്ദറിലേക്ക് ഇന്ത്യൻ പൗരന്മാരെ എത്തിക്കുമെന്ന് നാവിക സേന നാവികസേന പ്രസ്താവനയിൽ പറഞ്ഞു. ഇറാനിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിക്കേണ്ട ഇന്ത്യൻ പൗരന്മാരുടെ ഒരു പട്ടിക തയ്യാറാക്കുന്നുണ്ട്, ആവശ്യമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അവരെ യാത്ര ചെയ്യാന്‍ അനുവദിക്കും.
മെയ് 8 നാണ് ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കാനായി ഓപ്പറേഷൻ സമുദ്ര സേതു ആരംഭിച്ചത്. ഇന്ത്യൻ നാവിക കപ്പലുകളായ ജലാശ്വയും മഗറും ഇതിനകം മാലിദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നും കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലേക്ക് 2,800 ലധികം പേരെ എത്തിച്ചു.
കോവിഡ് സാമൂഹ്യ അകല മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. കപ്പലില്‍ പ്രത്യേക മെഡിക്കല്‍ സംഘം, പ്രത്യേക സുരക്ഷ ഉപകരണങ്ങള്‍, കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ നാവികസേന വികസിപ്പിച്ച നൂതന ഉൽപ്പന്നങ്ങൾ ഉൾപ്പെടെ കോവിഡ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക മെഡിക്കൽ ഉപകരണങ്ങളും കപ്പലില്‍ ഉണ്ടാകും. ഏതെങ്കിലും അടിയന്തിര സാഹചര്യത്തിനായി പ്രത്യേക ഇൻസുലേഷൻ കമ്പാർട്ടുമെന്റുകളും നീക്കിവച്ചിട്ടുണ്ട്.
Post Your Comments