അബുദാബി : കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം കടുപ്പിച്ച് യുഎഇ. രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടുന്നവരുടെ ആഗോള ശരാശരിയെക്കാള്‍ കൂടുതലാണ് യുഎഇയില്‍ രോഗമുക്തി നേടുന്ന ആളുകളെന്ന് ഖലീജ് ടൈംസ്’ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
Also read ; ഹെഡ്ഫോൺ വെച്ച് പാട്ട് കേട്ടിരുന്ന പെൺകുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി
ലോകത്ത് ആകെ 48 ശതമാനം പേരാണ് രോഗ മുക്തരാകുമ്പോൾ. എന്നാല്‍ യുഎഇയില്‍ 55 ശതമാനം പേര് സുഖം പ്രാപിക്കുന്നു. അതേസമയം 24 മണിക്കൂറിനിടെ 52,996പേരിൽ കൂടി കോവിഡ് പരിശോധന നടത്തിയതോടെ 25 ലക്ഷം ആളുകളെയാണ് രാജ്യത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയും വ്യക്തിശുചിത്വം പാലിച്ചും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കഴിയണമെന്ന് യുഎഇയിലെ ജനങ്ങളോട് ആരോഗ്യ വിഭാഗം വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി നിർദേശിച്ചു.
Post Your Comments