Latest NewsIndiaNews

പ്രാദേശിക വികാരം ഉയർത്തുന്ന ഭരണാധികാരിയായി അരവിന്ദ് കെജ്രിവാള്‍ തരം താഴരുത് – ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി

തിരുവനന്തപുരം • പ്രാദേശിക വികാരം ഉയർത്തുന്ന ഭരണാധികാരിയായി അരവിന്ദ് കെജ്രിവാള്‍ തരം താഴരുതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി ഗോപകുമാര്‍. ഡൽഹിയിലെ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രം എന്ന് പറയുന്ന പക്വതയില്ലാത്ത നിലപാട് തിരുത്തണം. അല്ലാത്തപക്ഷം തിരുത്തിക്കാൻ കേന്ദ്ര സർക്കാരും, ലെഫ്റ്റനെന്റ് ഗവർണ്ണറും തയ്യാറാകണം.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഒരു ഭരണമാണ്. ഒരിക്കലും സംസ്ഥാന സർക്കാരുകൾ തങ്ങളുടേതായ സ്വാർത്ഥത നിറഞ്ഞ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ഇടവരരുത്. ഭരണാധികാരികൾ പ്രാദേശിക വാദികൾ ആകരുത്, ആകാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://www.facebook.com/gopa.kumar8/posts/2971499316237218

shortlink

Related Articles

Post Your Comments

Related Articles


Back to top button