
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കെത്തിച്ച രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതി മെഹബൂബ്, ബൈക്ക് മോഷണ കേസ് പ്രതി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. തടവുപുള്ളികളിൽ കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ഇവരെ റിമാൻഡ് ചെയ്യുന്നതിന് മുന്നോടിയായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കസ്റ്റഡിയിലായിരുന്ന ഇരുവരേയും കോടതിയില്‍ ഹാജരാക്കുന്നതിന് മുൻപ് കോവിഡ് പരിശോധനയ്ക്കായി എത്തിച്ചത്. ഇവർക്കായി തെരച്ചിൽ നടക്കുകയാണ്.
Post Your Comments