Latest NewsNewsIndia

പിറകോട്ട് എടുത്ത കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

ന്യൂഡല്‍ഹി : പിറകോട്ട് എടുത്ത കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. സംഭവത്തിൽ കാര്‍ ഓടിച്ചിരുന്ന അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അഖിലേഷ് പിറകിലോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. കാറിന് പിറകില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാപാരിയായ ജസ്ബീര്‍ സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടത്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button