തിരുവനന്തപുരം : കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് പുതുതായി 107 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്തും തൃശ്ശൂരുമാണ്. മലപ്പുറം ജില്ലയിൽ 27 പേർക്കും തൃശ്ശൂരിൽ 26 പേർക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 6 പേർക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസർകോട് ജില്ലകളിൽ 3 പേർക്ക് വീതം, കണ്ണൂർ 2, ഇടുക്കി ജില്ലയിൽ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments