![Sarjah](/wp-content/uploads/2020/06/Sarjah.jpg)
ബെംഗളൂരു • മലയാളികളുടെ പ്രിയ നടി മേഘ്ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം അന്തരിച്ചു. 39 വയസായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.
ചിരഞ്ജീവി സർജയുടെ മൃതദേഹം നിലവിൽ ജയനഗറിലെ അപ്പോളോ ആശുപത്രിയിലാണ്. മൃതദേഹം ഉടന്‍ പോലീസിന് കൈമാറും.
2018 ലാണ് നടി മേഘ്ന രാജുമായി ചിരഞ്ജീവി സർജ വിവാഹിതനായത്. അദ്ദേഹത്തിന്റെ മരണം കന്നഡ ചലച്ചിത്രമേഖലയെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
2009 ൽ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
Post Your Comments