കൽപ്പറ്റ : വയനാട് മൂലങ്കാവിൽ കൃഷിയിടത്തിലൊരുക്കിയ കെണിയിൽ പുള്ളിപ്പുലി വീണ സംഭവത്തിൽ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരമാണ് ഏലിയാസിനെതിരെ കേസെടുത്തിരിക്കുന്നത്.
കൃഷി നശിപ്പിക്കാനെത്തുന്ന പന്നി അടക്കമുള്ള വന്യമൃഗങ്ങളെ പിടികൂടുന്നതിനായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.ഏലിയാസിന്റെ വീട്ടിൽ നിന്ന് അഞ്ച് കമ്പി കുരുക്കുകൾ കണ്ടെടുത്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചെന്നും റേഞ്ച് ഓഫീസർ വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു പുലി കെണിയിൽ വീണത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് പുലിയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്.
Post Your Comments