മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ബി.ജെ.പി ബോളിവുഡ് നടൻ സോനു സൂദിനെ ഉപയോഗിക്കുന്നുവെന്ന് രൂക്ഷ വിമർശനവുമായി ശിവസേന. വിവിധ മാര്‍ഗങ്ങളിലൂടെ നൂറോളം തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തിരികെയെത്തിച്ച നടന്‍ സോനു സൂദിനെതിരെ കടുത്ത ആരോപണങ്ങളാണ് ശിവസേന ഉന്നയിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ മുഖമാണ് സോനുവെന്നും പാര്‍ട്ടിക്ക് വേണ്ടി അയാള്‍ പ്രചാരണം നടത്തുകയാണെന്നുമാണ് ശിവസേന ആരോപിക്കുന്നത്. ശിവസേനയുടെ പത്രമായ സാമ്നയിലെ തന്റെ ഞായറാഴ്ച കോളത്തിലൂടെ ശിവസേന നേതാവ് സഞ്ജയ് റാവത്താണ് സോനു സൂദിനെതിരെ വിമര്‍ശനം നടത്തിയത്. സോനുവിന്റെ പ്രവര്‍ത്തനത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ താത്പര്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ബി.ജെ.പി നടനെ ഉപയോഗിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറയുന്നു.
ALSO READ: ഡൽഹി ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രം; കെജ്‌രിവാൾ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി
ചലച്ചിത്ര രംഗത്തുള്ള മറ്റുള്ളവര്‍ ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവര്‍ക്കായി കാര്യമായി ഒന്നും ചെയ്യാതിരുന്ന വേളയില്‍ സോനു സൂദിന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേര്‍ക്ക് സഹായമായി മാറിയിരുന്നു. അതേതുടര്‍ന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. അടുത്തിടെ കേരളത്തില്‍ കുടുങ്ങിയ 177 പെണ്‍കുട്ടികളെ പ്രത്യേക വിമാനം വഴി അവരുടെ നാടായ ഒഡീഷയിലെ ഭുവനേശ്വറിലേക്ക് അദ്ദേഹം എത്തിച്ചതും വാര്‍ത്തയായിരുന്നു.
Post Your Comments