ന്യൂ ഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ നത്തിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് ഇന്ന് 10 വിമാനങ്ങൾ. ലണ്ടൻ, തെക്കൻ കൊറിയ, ജർമനി എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ. യുഎഇയിൽ നിന്ന് ഉൾപ്പെടെ രണ്ട് വിമാനങ്ങൾ കേരളത്തിലെത്തും . സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്നിടത്ത് ഇനി 1,703 റിയാൽ ആണ് നൽകേണ്ടത്.
Also read : കോവിഡ് 19 വ്യാപനം, ഇന്ത്യയിൽ എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധർ
അതേസമയം വന്ദേഭാരത് മൂന്നാം ഘട്ടത്തിലെ വിമാന ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു. യുഎസ്എ, കാനഡ, യുകെ, യൂറോപ്പിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 300 വിമാന സര്‍വ്വീസുകളുടെ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ 22000 സീറ്റുകള്‍ ബുക്ക് ചെയ്‌തിരുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments