ബീജിംഗ്: ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ചൈന, ഇന്ത്യയ്ക്കെതിരെ നീക്കം പരാജയമായതോടെ അടുത്ത നീക്കം ഓസ്ട്രേലിയക്കെതിരെ. ഓസ്ട്രേലിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ചൈനീസ് മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡിന് കാരണം ചൈനയാണെന്ന് ആരോപിച്ച് വംശീയ വിവേചനവും ആക്രമണവും വ്യാപകമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രാലയം വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കോവിഡിന് കാരണക്കാരെന്ന് ആരോപിച്ച് ലോകരാജ്യങ്ങളും ചൈനയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു.
കൂടാതെ ചൈനയുമായുള്ള ബന്ധം വെട്ടിച്ചുരുക്കാന്‍ യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തയ്യാറെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് യാത്ര മുന്നറിയിപ്പ് നല്‍കിയത്.
കോവിഡിന് കാരണക്കാരെന്ന് ആരോപിച്ച് ഓസ്ട്രേലിയയിലെ ചൈനീസ് പൗരന്മാരെയും എഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും വംശീയ വിവേചനവും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ചൈനീസ് പൗരന്മാര്‍ ഓസ്ട്രേലിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഓസ്ട്രേലിയയെ കൂടാതെ അമേരിക്കയിലെ ചൈനീസ് പൗരന്മാരും ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യവുമായി നേരത്തെ ഓസ്ട്രേലിയ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൈനയിലേക്ക് അന്വേഷണ സംഘത്തെ അയക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യത്തിന് ഓസ്ട്രേലിയ പിന്തുണ നല്‍കിയിരുന്നു. കൊറോണയെ നേരിടുന്നതില്‍ ചൈന പരാജയപ്പെട്ടെന്നും ഓസ്ട്രേലിയ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ഓസ്ട്രേലിയയുടെ ആരോപണത്തിന് മറപടിയുമായി ചൈന രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് ചൈന പറഞ്ഞിരുന്നു. സുതാര്യവും സത്യസന്ധവുമായിരുന്നു ചൈനയുടെ നിലപാടുകളെന്ന് ഭരണകൂടം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Post Your Comments