
ന്യൂ ഡൽഹി : മാറ്റിവെച്ച സിവിൽ സർവീസ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ച് യു.പി.എസ്.സി. പ്രിലിമിനറി പരീക്ഷ ഒക്റ്റോബർ 4നും മെയിന്‍ പരീക്ഷ അടുത്ത വർഷം ജനുവരി 8ന് നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. പേഴ്സണാലിറ്റി ടെസ്റ്റിനുള്ള തീയതി പിന്നീട് അറിയിക്കും. മെയ് 31ന് നടത്താനിരുന്ന സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയാണ് കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം മാറ്റിവെച്ചത്. ഇന്ത്യന്‍ ഫോറസ്റ്റ് സർവീസ് പരീക്ഷാ തിയതിയും ഉടന്‍ പ്രഖ്യാപിക്കും വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാമെന്ന് യുപിഎസ്സി അറിയിച്ചു.
Post Your Comments