തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. തെക്കന്‍ കേരളത്തിലും, മദ്ധ്യകേരളത്തിലുമായി വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Read Also : ഇന്നും നാളെയും ശക്തമായ മഴ ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഈ ജില്ലകളില്‍ 6 മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴയാണ് പ്രവചിക്കപ്പെടുന്നത്. അതേസമയം ഇന്നലെ രാവിലെ മുതല്‍ തെക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന സ്ഥലങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലായിട്ടുണ്ട്. മദ്ധ്യകേരളത്തിലും മലബാര്‍ മേഖലയിലും ഇടതടവില്ലാതെ മഴ തുടരുകയാണ്. ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
വരും മണിക്കൂറുകളില്‍ ഇടിമിന്നലും, ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാദ്ധ്യത.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും, നദിക്കരകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം.
Post Your Comments