Latest NewsNewsBusiness

നേട്ടം തിരിച്ച് പിടിച്ച് ഓഹരി വിപണി : ഈ ആഴ്ചത്തെ വ്യാപാരം അവസാനിച്ചു

മുംബൈ : നേട്ടം തിരിച്ച് പിടിച്ച് ഓഹരി വിപണി. വ്യാപാര ആഴ്ചയിലെ അവസാന ദിനം, സെന്‍സെക്സ് 306.54 പോയിന്റ് ഉയർന്ന് 34,287.24ലും നിഫ്റ്റി 113.10 പോയന്റ് ഉയര്‍ന്ന് 10142.20ലുമാണ് അവസാനിച്ചത്. ബിഎസ്ഇയിലെ 2028 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 505 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 131 ഓഹരികള്‍ക്ക് മാറ്റമില്ല.

എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ഏഴ്ശതമാനം ഉയര്‍ന്നു. ലോഹം, വാഹനം, അടിസ്ഥാനസൗകര്യവികസനം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടം കൈവരിച്ചു.

എസ്ബിഐ, ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിലും, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button