കൊല്ലം : നീണ്ടകര തുറമുഖം അടച്ചിട്ടു. പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടയ്ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തികുളങ്ങര തുറമുഖം ഇന്നലെ അടച്ചതിന് പിന്നാലെ നീണ്ടകര ഹാര്‍ബറില്‍ ഇന്ന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം കൊല്ലത്ത് കോവിഡ് ബാധിച്ച് വീട്ടിൽ മരിച്ച സേവ്യറിന്റെ ഭാര്യ ശക്തികുളങ്ങര തുറമുഖത്തെ മത്സ്യ വില്പ്പനക്കാരി ആയിരുന്നു. സേവിയറിന്റെ ഭാര്യ ഉള്‍പ്പടെ ഉള്ളവരുടെ സ്രവപരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Also read :രണ്ടര വയസുകാരിക്ക് ചികിത്സാ സൗകര്യമൊരുക്കി സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി മിഷൻ
സേവ്യറിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇയാൾ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കോവിഡ് പരിശോധന നടത്തിയതും. സേവ്യര്‍ വിദേശത്ത് നിന്ന് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുമില്ല.
Post Your Comments