Latest NewsKeralaNews

കൊല്ലം ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍

കൊല്ലം • കൊല്ലം കോര്‍പ്പറേഷനിലെ മരുത്തടി (1), ശക്തികുളങ്ങര (2),മീനത്ത് ചേരി (3) കാവനാട് (4), വള്ളിക്കീഴ് (5), ആലാട്ട്കാവ് (54) എന്നീ ഡിവിഷനുകള്‍ ദുരന്ത നിവാരണ നിയമ പ്രകാരവും ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 144 വകുപ്പ് പ്രകാരവും കോവിഡ് 19 കണ്ടെയ്‌ന്‍മെന്റ് സോണാക്കിയതായി ജില്ലാ കലക്ടര്‍ ബി.അബ്ദുള്‍ നാസര്‍ അറിയിച്ചു.

നിലവിലെ കണ്ടെയ്‌ന്‍മെന്റ് സോണുകളായ കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളിലും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്‌ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച് ദുരന്ത നിവാരണ നിയമപ്രകാരവും 144 വകുപ്പ് പ്രകാരവും ഏര്‍പ്പെടുത്തിയിട്ടുള്ള താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ തുടരും.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്നു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. വഴിയോര കച്ചവടം, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളിലെ പ്രവര്‍ത്തനത്തിന് അന്യസംസ്ഥാന തൊഴിലാളികളെ അനുവദിക്കരുത്. വീടുകള്‍ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കര്‍ശനമായും നിരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button