
ഹൈദരാബാദ്; കൊറോണ കാലത്ത് ലോകം വിറങ്ങലിച്ച് നിൽക്കുമ്പോഴും രാജ്യത്തെ ബാല വിവാഹങ്ങൾക്ക് അറുതിയില്ല, ഇത്തരത്തിൽ പതിനൊന്ന് വയസുകാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനും പുരോഹിതനും ബന്ധുക്കൾക്കുമെതിരേ ബാലവകാശ കമ്മീഷൻ കേസെടുത്തുവെന്ന് വ്യക്തമാക്കി രംഗത്തെത്തി.
ഇക്കഴിഞ്ഞ മാസം ഒന്നിന് തെലങ്കാനയിലെ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്, ബാലവിവാഹം, പോക്‌സോ, ബലാത്സംഗം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തി നടപടി കർശനമാക്കാനാണ് തീരുമാനം, ഹൈദരാബാദിൽ നിന്ന് 30 കിലോമീറ്റർ ആകലെ ഗുഡ്ലപോച്ചംപള്ളിക്ക് സമീപം കണ്ട്ലകോയ ജില്ലയിൽ മേദ്ചലിലെ ക്ഷേത്രത്തിലായിരുന്നു വിവാഹം, എഫ്.ഐ.ആറിൽ പെൺകുട്ടിയുടെ വയസ് 16 എന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്നും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ബാലാവകാശ കമ്മീഷൻ പ്രവർത്തകൻ വ്യക്തമാക്കി.
Post Your Comments